Cemetery
(Translated from Malayalam by the poet)
I live inside the cold, fetid,
mossy language of a cemetery.
Fresh dark dead bodies
arrive here every day.
At night they slightly raise their heads,
unsure they are dead like the dead.
Darkness will scare some
whose memory is still alive.
The corpses of the lynched
at times turn to the other side
groaning as if their bones
on one side ache still.
Some eye-sockets fill
with tears thinking of
their children who have
abandoned them.
It is from those sockets that
tulips spring in the cemetery.
The women raped and killed
don’t even look at the dead men,
afraid they will turn them into
hard rocks with no springs within.
It is the voices the dead hear
that the living call silence;
and the light they see, night.
Leaves’ murmur is their speech.
The scent of flowers and
the chirping of birds scare them.
They have seen fangs on roses
and blood on birds’ beaks.
They feel the laughter of the living
is a downpour that drowns them.
Mushrooms are born from them,
but they are far from edible.
Don’t insist that the dead should
respond to everything around them;
don’t approach them with your
microphones; they fear news.
The only hope of my rotting
patriotic flesh is the happy day
when I too will be lifeless like them.
Let none pray for my survival,
for, death frees us from every border,
it is truly international.
This cemetery is my motherland:
The only country shaped like a skull,
whose national flag is black
and whose national anthem
is but an endless scream.
സിമത്തേരി
– സച്ചിദാനന്ദന്‍
ഞാന്‍ താമസിക്കുന്നത്
ഒരു സിമത്തേരിയുടെ തണുത്ത
പൂപ്പല്‍ പിടിച്ച ഭാഷയ്ക്കകത്താണ്.
ഇവിടെ എന്നും കറുത്തവരുടെ
പുതിയ ശവങ്ങള്‍ വന്നെത്തുന്നു
മരിച്ചുവോ എന്ന് ഇനിയും
ഉറപ്പാകാത്തതു കൊണ്ട് രാത്രി അവ
ഇടയ്ക്ക് ഒന്ന് തല പൊക്കും,
ഓര്‍മ്മ മരിക്കാത്ത ചിലത്
കുട്ടിക്കാലത്തെന്ന പോലെ
ഇരുട്ടു കണ്ടു ഭയപ്പെടും.
തല്ലിക്കൊല്ലപ്പെട്ട ശവങ്ങള്‍
ചിലപ്പോള്‍ ഒന്ന് ചെരിഞ്ഞു കിടക്കും,
ഒരു ഭാഗത്തെ അസ്ഥികള്‍
വേദനിക്കുന്നതു പോലെ ഞരങ്ങിക്കൊണ്ട്.
ചിലവയുടെ കണ്‍കുഴികളില്‍
തങ്ങളെ മറന്ന കുട്ടികളെയോര്‍ത്ത്
കണ്ണുനീര്‍ നിറയും.
അവയില്‍ നിന്നാണ് സിമത്തേരിയില്‍
തുമ്പകള്‍ മുളയ്ക്കുന്നത്.
ബലാത്സംഗംചെയ്തു കൊല്ലപ്പെട്ടവര്‍
പുരുഷന്മാരുടെ ശവങ്ങളെപ്പോലും
ഭയപ്പെടുന്നു, അവര്‍ തങ്ങളെ
ഉറവകളില്ലാത്ത പാറകളാക്കി മാറ്റുമെന്ന്.
മരിച്ചവര്‍ കേള്‍ക്കുന്ന ശബ്ദത്തെയാണ്
ജീവിച്ചിരിക്കുന്നവര്‍ മൌനം എന്ന് പറയുന്നത്;
അവര്‍ കാണുന്ന വെളിച്ചത്തെ രാത്രിയെന്നും.
അവരുടെ സംസാരമാണ് ഇലകളുടെ മര്‍മ്മരം
പൂക്കളുടെ ഗന്ധവും കിളികളുടെ കരച്ചിലും
അവരെ ഭയപ്പെടുത്തുന്നു
പനിനീരുകളില്‍ അവര്‍ വിഷപ്പല്ലുകള്‍
കണ്ടിരിക്കുന്നു, പക്ഷികളുടെ കൊക്കുകളില്‍ രക്തവും
ജീവിച്ചിരിക്കുന്നവരുടെ ചിരി
അവര്‍ക്ക് തങ്ങളുടെ മേല്‍ പെയ്യുന്ന
പേമാരിയായി തോന്നുന്നു.
അവയില്‍ നിന്ന് കൂണുകള്‍ മുളയെടുക്കുന്നു.
അവ ഭക്ഷിക്കാന്‍ പറ്റിയവയല്ല.
ചുറ്റും നടക്കുന്ന എല്ലാറ്റിനോടും
പ്രതികരിക്കണമെന്ന്
ശവങ്ങളോടു വാശി പിടിക്കരുത്,
മൈക്കുകളുമായി ചെല്ലുകയുമരുത്.
അവര്‍ വാര്‍ത്തകളെ ഭയപ്പെടുന്നു.
നിത്യവും അഴുകിക്കൊണ്ടിരിക്കുന്ന
എന്റെ ദേശസ്നേഹിയായ മാംസത്തിന്റെ
ഒരേയൊരു പ്രതീക്ഷ
ഇവരെപ്പോലെ തീര്‍ത്തും നിര്‍ജ്ജീവമാകുന്ന
ശുഭദിനം മാത്രമാണ്.
ആരും എനിക്കായി പ്രാര്‍ഥിക്കരുത്
കാരണം, മരണം നമ്മെ എല്ലാ
അതിര്‍ത്തികളില്‍ നിന്നും മോചിപ്പിക്കുന്നു,
അത് സാര്‍വ്വദേശീയമാണ്
ഈ സിമത്തേരിയാണ് എന്റെ മാതൃഭൂമി.
തലയോട്ടിയുടെ ആകൃതിയുള്ള,
കറുത്ത ദേശീയപതാകയുള്ള,
ദേശീയഗാനം ഒരു നീണ്ട നിലവിളിയായ,
ഒരേയൊരു രാജ്യം.